ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാന് തയാറാണെന്നും, കശ്മീര്‍ പ്രശ്നം മുതല്‍ നദീജല പ്രശ്നം വരെ എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇറാനിലെത്തിയപ്പോഴായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രതികരണം.
ഭീകരവാദം ചെറുക്കല്‍, വ്യാപാരം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുമായി സംസാരിക്കാന്‍ പാക്കിസ്ഥാന് തയാറാണെന്നും, എന്നാല്‍ ഇന്ത്യ ആക്രമണം തുടരാന്‍ തീരുമാനിച്ചാല്‍ പാക്കിസ്ഥാന് പ്രതികരിക്കുമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
Comments: